June 1, 2026

ഈ വര്‍ഷം വയനാട്ടില്‍  കാട്ടാന കൊന്നത് നാല് പേരെ

0
img_20250427_101222
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഈ വര്‍ഷം വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നാല് പേര്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് അറുമുഖന്‍. 2025 ജനുവരി എട്ടിന് പുല്‍പ്പള്ളി ചേകാടിയില്‍ വെച്ച് കുട്ട സ്വദേശി വിഷ്ണു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 11ന് നൂല്‍പ്പുഴ കാപ്പാട് സ്വദേശി മാനു സാധനങ്ങള്‍ വാങ്ങി ഉന്നതിയിലേക്ക് മടങ്ങും വഴി കാട്ടാനയുടെ മുന്നില്‍പെട്ട് ആക്രമത്തിനിരയായി കൊല്ലപ്പെട്ടു. ഫെബ്രുവരി 13 ന് അട്ടമലയില്‍ വെച്ച് ഏറാട്ടുകുണ്ട് സ്വദേശി ബാലകൃഷ്ണന്‍, ഒടുവില്‍ ഏപ്രില്‍ 24ന് എരുമക്കൊല്ലി പൂളക്കുന്ന് അറുമുഖന്‍ എന്നിവരാണ് മരണപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *