വയനാടിനെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയത് എം.ജി.എസ്സ്: പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: എം.ജി.എസ്സ്. നാരായണന്‍ വയനാടിന്റ ചരിത്ര സമ്പന്നത അനാവരണം ചെയ്ത മഹാചരിത്ര പണ്ഡിതനാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. എടക്കല്‍ ഗുഹയെ ക്വാറി മാഫിയയില്‍ നിന്നും സംരക്ഷിക്കാന്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി 1986 ല്‍ നടത്തിയ ഐതിഹാസിക സമരത്തെ മുന്നില്‍ നിന്നും നയിച്ചത് നാരായണനായിരുന്നു.കൂടാതെ വയനാടിന്റെ സാംസ്‌കാരി പൈതൃകവും കണ്ടെത്തുകയും ലോകത്തെ അറിയിക്കാനും അദ്ദേഹം മുന്‍കൈ എടുത്തിരുന്നു.എടക്കല്‍ ഗുഹ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് ഇന്ത്യയിലൊട്ടുക്കുമുള്ള ക്യാമ്പസ്സുകളില്‍ പിന്‍തുണ ഉയര്‍ന്ന് വന്നത് എംജിഎസ്സിന്റെ നേതൃത്വത്തിലുള്ള ചരിത്രപണ്ഡിതന്മാരുടെ ശ്രമഫലമായിട്ടായിരുന്നു.
അന്ന് അത്തരമൊതു പ്രക്ഷോഭമുണ്ടിയിരുന്നില്ലെങ്കില്‍ ഇന്ന് ഏടക്കല്‍ ഗുഹ ഒരു കല്‍കുമ്പാരമായി മാറിയേനെ എന്നും സമിതി അഭിപ്രായപ്പെട്ടു. എംജിഎസ്സും രാജന്‍ ഗുരുക്കളും എം.ആര്‍ രാഘവവാര്യരും ചേര്‍ന്ന് നടത്തിയ പഠനങ്ങളില്‍ നിന്നാണഅ തൊവരിചിത്രങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കല്ലമ്പലങ്ങള്‍ എന്ന് അറിയപ്പെട്ടിരുന്ന മധ്യവയനാട്ടിലുണ്ടായിരുന്ന ജൈനബസ്തികള്‍ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തു. അമ്പുകുത്തി താഴ്വാരത്തുള നിരവധി മുനിയറകളും നന്നങ്ങാടികളും കണ്ടെത്തി എസ്‌കിവേറ്റ് ചെയ്ത് രേഖപ്പെടുത്തി. അമ്പലവയലില്‍ചരിത്രമ്യൂസിയവും വയനാട് ചരിത്ര പഠന കേന്ദ്രവും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതും എം.ജി.എസ്സും സംഘവുമായിരുന്നു. വയനാടിന്റെ ചരിത്രവും സംസ്‌കാരവും പ്രകൃതി സമ്പന്നനതയും ലോകത്തിനു മുന്‍പില്‍ അനാവരണം ചെയ്ത വ്യക്തി എന്ന നിലയില്‍ വയനാട് എംജിഎസിനോട് കടപ്പെട്ടിരിക്കുന്നു എന്നും സമിതി അനുശോചന യോഗം പറഞ്ഞു. തോമസ്സ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. എന്‍ ബാദുഷ, ബാബു മൈലമ്പാടി, എം. ഗംഗാധരന്‍ എ.വി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply