പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് ഇടതു സര്‍ക്കാര്‍ വാക്കുപാലിക്കുക: ഫെറ്റോ ജില്ലാ കണ്‍വെന്‍ഷന്‍
കല്‍പ്പറ്റ:ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നാലാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഫെറ്റോ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കല്‍പ്പറ്റയില്‍ വി കെ ഭാസ്‌കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി.വി കെ സന്തോഷ് മാസ്റ്റര്‍ എന്‍ ടി യു സംസ്ഥാന സമിതി അംഗം ഉദ്ഘാടനം ചെയ്തു.പി യു സജി ഫെറ്റോ ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബിഎംഎസ് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ കെ, ഗസ്റ്റേഡ് സംഘ് സെക്രട്ടറി ശരത് സോമന്‍,പെന്‍ഷന്‍ സംഘ് ജില്ലാ അധ്യക്ഷന്‍ സി.പി വിജയന്‍,കെ ഗോപാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി എന്‍ ജി ഒ സംഘ് തുടങ്ങിയവര്‍ സംസാരിച്ചു.
ക്ഷാമബത്ത ഉള്‍പ്പടെയുള്ള അര്‍ഹമായ ആനുകുല്യങ്ങള്‍ തടഞ്ഞുവെച്ചും, അഞ്ചു വര്‍ഷ കാലയളവില്‍ ശമ്പള പരിഷ്‌കരണം എന്ന തത്വം അട്ടിമറിച്ചും ജീവനക്കാരെ പൂര്‍ണ്ണമായും ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സര്‍ക്കാരിനെ പാടിപ്പുകഴ്ത്തുന്നതിലും, ദാസ്യവേല ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണാനുകൂല സംഘടനകള്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ജീവനക്കാരുടെ അര്‍ഹമായ ആനുകുല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭം ജീവനക്കാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ടെന്നും കണ്‍വെന്‍ഷന്‍ ആഭിപ്രായപ്പെട്ടു.പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് കണ്‍വെന്‍ഷന്‍ അനുശോചനവും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: വികെ ഭാസ്‌കരന്‍ മാസ്റ്റര്‍
(എന്‍ ജി സംഘ് ) സെക്രട്ടറി : രജനീഷ് മാസ്റ്റര്‍ (എന്‍ ടി യു )
വൈസ് പ്രസിഡന്റ്: ശരത് മോഹന്‍ (ഗസറ്റഡ് സംഘ് ) ജോയിന്‍ സെക്രട്ടറി: നിധിഷ് എം ജി (എന്‍ ജി ഒ സംഘ് )ട്രഷറര്‍ :വിശ്വംഭരന്‍ കെ (പെന്‍ഷന്‍ സംഘ് ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply