May 31, 2026

എന്റെ കേരളം പ്രദര്‍ശന വിപണന മേള;വനിതകള്‍ക്കായി സ്വയംരക്ഷാ പാഠങ്ങളും മുറകളും

0
hj

 

 

കല്‍പ്പറ്റ: കേരള പോലീസ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആയുധങ്ങളും ആശയവിനിമയോപകരണങ്ങളും രാക്ഷപ്രവര്‍ത്തന മാര്‍ഗങ്ങളും
പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ പോലീസ് ഒരുക്കിയ സ്റ്റാളില്‍ നേരിട്ട് കണ്ട് മനസിലാക്കാം. വിവിധ പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, കണ്ണീര്‍ വാതക ഉപകരണങ്ങള്‍, ബോംബ് സ്‌ക്വാഡ് ഉപയോഗിക്കുന്ന പലതരം ഡിറ്റക്ടറുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, രാത്രി കാഴ്ചകള്‍ക്ക് സഹായിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.വനിതകള്‍ക്ക് സ്വയംരക്ഷാ പാഠങ്ങളും മുറകളും പരിശീലിപ്പിക്കാന്‍ വനിത പോലിസ് ഉദ്യോഗസ്ഥരും സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും സ്റ്റാളില്‍ സജ്ജരാണ്.

വനിതകള്‍ക്ക് സ്വയംരക്ഷാ പാഠങ്ങളും മുറകളും പരിശീലിപ്പിക്കാന്‍ വനിത പോലിസ് ഉദ്യോഗസ്ഥരും സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും സ്റ്റാളില്‍ സജ്ജരാണ്. സ്വയം രക്ഷയുമായി ബന്ധപ്പെട്ട കൈപുസ്തകങ്ങളും നല്‍കും. മാത്രമല്ല പോലീസുമായി ബന്ധപ്പെട്ട അറിവുകളും സുരക്ഷ നിര്‍ദ്ദേശങ്ങളും പരിചയപ്പെടുത്തുന്നുമുണ്ട്.
വകുപ്പിന്റെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ ശ്വാനസേനയുടെ അഭ്യാസപ്രകടനങ്ങളും പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *