വളര്‍ത്തു പൂച്ചയെയും നായയെയും വന്യമൃഗം പിടിച്ചു
തോല്‍പ്പെട്ടി: ഇന്നലെ രാത്രി ഏഴരയോടെ കായല്‍മടത്തില്‍ കുല്‍സുവിന്റെ വീട്ടിലെ വളര്‍ത്തു പൂച്ചയെയാണ് വീട്ടുകാര്‍ നോക്കി നില്‍ക്കെ വരാന്തയില്‍ കയറി വന്യമൃഗം പിടിച്ചത്. പുലിയാണ് പൂച്ചയെ പിടികൂടിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസവും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. വൈകുന്നേരം ആറരയോടെ ജിനീഷ് നിവാസില്‍ എ.ജി രാജന്റെ വീടിലെ വളര്‍ത്തു നായെയും വന്യമൃഗം പിടിച്ചിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി കാല്‍പ്പാടുകളും മറ്റും പരിശോധിച്ചതില്‍ പുലിയുടെ സമാന ശരീരപ്രകൃതിയുള്ള പൂച്ചപ്പുലി (ലെപേര്‍ഡ് ക്യാറ്റ്) ആണ് വളര്‍ത്തുമൃഗങ്ങളെ പിടിച്ചതെന്നാണ് വ്യക്തമാക്കിയത്.





Leave a Reply