April 28, 2026

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കം

0
img_20250502_193129
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി മാനന്തവാടി രൂപത മുള്ളൻകൊല്ലി മേഖല മാതൃവേദി, പുൽപ്പള്ളി വൈഎംസിഎ, പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിക്ക് പുൽപ്പള്ളിയിൽ തുടക്കമായി. ബാംഗ്ലൂർ ധർമ്മാരാം സി എം ഐ വൈദിക വിദ്യാർത്ഥികൾ മെയ് 1, 2 തീയതികളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ ഈ പരിപാടി നടത്തും.

 

ഇരുളം ടൗണിൽ വെച്ച് നടന്ന ഔപചാരികമായ ഉദ്ഘാടന ചടങ്ങ് വയനാട് ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷാജി നിർവ്വഹിച്ചു. മാനന്തവാടി രൂപത മുള്ളൻകൊല്ലി മേഖല മാതൃവേദി ഡയറക്ടർ ഫാ. ബിജു മാവറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

വൈഎംസിഎ പുൽപ്പള്ളി പ്രസിഡന്റ് സി കെ ജോർജ്, വ്യാപാരി വ്യവസായി പ്രസിഡണ്ട് അജീഷ് കുമാർ, മാതൃവേദി പ്രസിഡന്റ്‌ സിൽവി ഏഴുമയിൽ, ഫാ. ജോമി ബാംഗ്ലൂർ, ഇരുളം വികാരി ഫാ. പ്രെദീഷ്, ലിയോ പള്ളത്, ഷിനോജ് കണ്ണമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ലഹരിയുടെ അപകടങ്ങളെക്കുറിച്ചും യുവതലമുറയെ അതിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചവർ ഓർമ്മിപ്പിച്ചു. വരും ദിവസങ്ങളിൽ വിവിധ പഞ്ചായത്തുകളിലായി ബോധവൽക്കരണ ക്ലാസുകളും മറ്റ് പരിപാടികളും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *