ഗസ്സാലി അലുംനിക്ക് പുതിയ നേതൃത്വം
കൂളിവയൽ: ഇമാം ഗസ്സാലി അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘വിദാദ്’ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ‘വിസാൽ ഗസാലി സംഗമം’ പരിപാടിയിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ഡോ. റാഷിദ് ഗസ്സാലി, റിയാസ് ഗസ്സാലി, ലത്തീഫ് ഗസ്സാലി തുടങ്ങിയ പ്രമുഖ വ്യക്തികൾ വിവിധ വിഷയങ്ങളിൽ സംവദിച്ച സംഗമം ശ്രദ്ധേയമായി. പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ വിദാദ് വർഷംതോറും സംഘടിപ്പിക്കാറുള്ള വിദാദ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരവും ഇതോടൊപ്പം നടന്നു.
വിവിധ ഗസ്സാലിമാരുടെ സംരംഭങ്ങളായ നീലഗിരി കോളേജ്, ടീൻസാനിയ, ഗ്രാൻഡ് ഫുഡ്, ഫുഡ്ബെ എന്നിവ ഈ വർഷത്തെ വിവിധ ഇവന്റുകളുടെ സ്പോൺസർമാരായിരുന്നു എന്നത് ശ്രദ്ധേയമാണ്.
പുതിയ ഭാരവാഹികളായി മിദ്ലാജ് ഗസ്സാലി പള്ളിക്കൽ (പ്രസിഡന്റ്), മുഹമ്മദലി ഗസ്സാലി ആറാം മൈൽ, ഷാഹിർ ഷഫാദ് ഗസ്സാലി മേപ്പാടി (വൈസ് പ്രസിഡന്റുമാർ), ലത്തീഫ് ഗസാലി തരുവണ (ജനറൽ സെക്രട്ടറി), ആദിൽ ഗസ്സാലി വാളാട്, മുഷറഫ് ഗസ്സാലി ചീരാൽ (ജോയിന്റ് സെക്രട്ടറിമാർ), ഷാഹുൽ ഹമീദ് ഗസ്സാലി ചെതലയം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ശിഹാബ് ഗസ്സാലി, അഷ്ഫാക്ക് ഗസ്സാലി, ശുഐബ് ഗസാലി, സാജിദ് ഗസാലി, ഹബീബ് ഗസ്സാലി എന്നിവരാണ് എക്സിക്യൂട്ടീവ് മെമ്പർമാർ.
ഇമാം ഗസ്സാലി അക്കാദമിയിലെ മുൻ അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഒരു വേദിയായി ‘വിസാൽ ഗസാലി സംഗമം’ മാറി.





Leave a Reply