ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബക്ക് യാത്രയപ്പ് നല്‍കി
പനമരം: പനമരം ഗ്രാമ വികസന വകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലും കഴിഞ്ഞ 32 വര്‍ഷക്കാലത്തെ മികച്ച സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ കെയ്ക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ച മാനന്തവാടി സ്വദേശിയായ ഷീബ വി.ഇ.ഒ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ജോയിന്റ് ബി.ഡി.ഒ,ബി.ഡി.ഒ തസ്തികകളില്‍ സേവനം നടത്തിയതിന് ശേഷമാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി വിരമിക്കുന്നത്.യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ കാട്ടി അധ്യക്ഷതവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി മെമ്പര്‍മാരായ അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍, ലൗലി ഷാജു , രജനി ചന്ദ്രന്‍, സജേഷ് സെബാസ്റ്റ്യന്‍, ടീ മണി, കലേഷ് സത്യാലയം ഗ്രാമ വികസന വകുപ്പ് മുന്‍ജീവനക്കാരായ പൊന്നുവേട്ടന്‍, കെഎം ബഷീ, ജോയിന്‍ ബി. ഡി. ഒ. പി കെ സിറാജ്, രാജേഷ്, ഐജി തോമസ്, ജി. ഇ.ഒ. രവീന്ദ്രന്‍, നിഷ, കുമാരന്‍ ചെമ്പോട്ടി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply