ഉന്നതി സംഗമം മെയ് 6 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ഉദ്ഘാടനം ചെയ്യും
ബത്തേരി: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഗോത്ര വര്‍ദ്ധന്‍ സ്‌കീമിന്റെ ഭാഗമായുള്ള ഉന്നതി സംഗമം മെയ് 6 ന് ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ നടക്കും. രാവിലെ 11 ന് സംഗമം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതിയിലെ ന്യായാധിപരായ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍, ജസ്റ്റിസ് സി പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍,ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലപോലീസ് മേധാവി തപോഷ് ബസുമതാരി,വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി അയ്യൂബ്ബ്ഖാന്‍ ഇ, കെല്‍സ മെമ്പര്‍ സെക്രട്ടറി ഡോ സി എസ് മോഹിത്, തുടങ്ങിയവര്‍ പങ്കെടുക്കും.
ഗോത്ര ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പ്, ആധാര്‍ രജിസ്ട്രേഷന്‍ കൗണ്ടര്‍, റേഷന്‍ കാര്‍ഡ് രജിസ്ട്രേഷന്‍ കൗണ്ടര്‍, കലാപരിപാടികള്‍, നിരവധി വകുപ്പുകളുടെ സ്റ്റാളുകള്‍, കെല്‍സ ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം, നിയമ അവബോധന ക്ലാസ്സ് തുടങ്ങിയവ ഉണ്ടായിരിക്കും. കെല്‍സ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.





Leave a Reply