May 6, 2026

പാസ്സ്‌പോര്‍ട്ട് അപേക്ഷകളുടെ എണ്ണം നൂറ്റിയിരുപതായി ഉയര്‍ത്തണം:പ്രിയങ്ക ഗാന്ധി

0
hgf
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : പുതുതായി പ്രവര്‍ത്തനമാരംഭിച്ച കല്പറ്റയിലെ പോസ്റ്റ് ഓഫീസ് പാസ്സ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ദിവസേന സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം നൂറ്റി ഇരുപതായി ഉയര്‍ത്തുന്നത് പരിഗണിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. കേന്ദ്രം സന്ദര്‍ശിച്ച പ്രവര്‍ത്തനം വിലയിരുത്തിയ പ്രിയങ്ക ഗാന്ധി എം.പി. ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധി കേന്ദ്രത്തില്‍ എത്തിയത്. കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ കെ. യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

ടി. സിദ്ദിഖ് എം.എല്‍.എ, കല്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. ജെ. ഐസക്, കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് ശാരദ വി, കല്പറ്റ സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റ് അജയ് പപ്പന്‍, കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ ബാബു പി.പി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *