സൗജന്യ കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ദേശീയ ജന്തുരോഗ നിവാരണ പദ്ധതി പ്രകാരം പടിഞ്ഞാറത്തറ വെറ്റിനറി ഡിസ്‌പ്പെൻസറിയിൽ വച്ച് മൃഗങ്ങൾക്കു സൗജന്യ കുളമ്പ് രോഗപ്രതിരോധ കുത്തിവയ്പ ആരംഭിച്ചു.. ഡിസ്പ്പെൻസറിയിലെ 3 ലൈവ് സ്റ്റോക്ക് ഇ സ്പെക്ടർമാർക്ക് പഞ്ചായത്തിൽ ചാർജ് നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം വെറ്റിനറി സർജൻ ഡോ. ആര്യ തേരേസയുടെ അദ്ധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. ക്ഷീര കർഷകരായ സന്തോഷ്,ബഷീർ കുമാരൻ .ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സൈറന്നൂസ, വേണുസ്. വില്ലും സ് എന്നിവർ പങ്കെടുത്തു





Leave a Reply