തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു. കാവര ദിനേശ് കുമാറിന്റെ ഫാമിലെ കോഴികളെയാണ് തെരുവു നായകള്‍ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോഴികളെ ആക്രമിച്ചതിന് പുറമെ ഫാമിലെ പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും നായകള്‍ കടിച്ചു നാശമാക്കിയിട്ടുണ്ട്. ഏകദേശം 1 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.





Leave a Reply