നഴ്സസ് വാരാഘോഷത്തിന് തുടക്കം
ബത്തേരി: ആധുനിക നഴ്സിംഗിൻ്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേളിൻ്റെ 205-ാം ജന്മദിനത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന നഴ്സസ് വാരാഘോഷത്തിന് വർണ്ണാഭമായ തുടക്കം. മെയ് 6 മുതൽ 12 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി അസംപ്ഷൻ കോളേജ് ഓഫ് നഴ്സിങ് ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ നഴ്സിംഗ് ഓഫീസർ ബിനിമോൾ തോമസ് ആഘോഷങ്ങളുടെ പതാക ഉയർത്തിയ ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഔദ്യോഗികമായി വാരാഘോഷം ഉദ്ഘാടനം ചെയ്തു.
അസംപ്ഷൻ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ഡോ. പ്രൊഫ. സ്മിതാറാണി സ്വാഗതം ആശംസിച്ച ചടങ്ങിൽ എം.സി.എച്ച് ഓഫീസർ മജോ ജോസഫ്, ഡോ. മധുസൂദനൻ, കെ.എം. മുസ്തഫ, സിസിലി പി.പി., സിസ്റ്റർ ആൻസി മരിയ, എസ്.എച്ച്. സുലേഖ, എസ്. നിർമ്മല, പി. സുബൈറത്ത്, ബിന്ദു കെ., റഷീദ വി.എസ്., സിനി ഐസക്, അലോണ, ക്രിസ്റ്റീന ബിനോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രശോബ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.
നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ കലാകായിക മത്സരങ്ങളും നഴ്സുമാരെ ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിക്കും. ഈ ആഘോഷങ്ങൾക്ക് മെയ് 12ന് പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും.





Leave a Reply