June 18, 2026

കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു നാല് പേര്‍ക്ക് പരിക്ക്

0
dd
By ന്യൂസ് വയനാട് ബ്യൂറോ

 

കുഴിനിലം:നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം ഹെല്‍ത്ത് സെന്ററിന്റെ മുന്നിലായാണ്
അപകടം നടന്നത് .കണ്ണൂര്‍ തളിപറമ്പ് സ്വദേശികളായ മിന്‍ഷ (14), റാബിയ (63), സഹീര്‍ (12), ഉമ്മര്‍ (65) എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നതോടെ ഈ പ്രദേശത്ത് വൈദ്യുതി വിതരണവും മുടങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *