കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തില്‍ സില്‍വര്‍ മെഡല്‍ സ്വന്തമാക്കി ആല്‍ഫിയ സാബു
ബീഹാറിലെ ഗയയില്‍ നടന്ന ഏഴാമത് ഖേലോ ഇന്ത്യ നാഷണല്‍ യൂത്ത് ഗെയിംസില്‍ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തില്‍ ആല്‍ഫിയ സാബു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. നടവയല്‍ കോയിക്കാട്ടില്‍ സാബു അബ്രാഹാമിന്റേയും ബിജിയുടേയും മകളാണ. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കുളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പഠനത്തിലും മികവ് തെളിയിച്ചു. നടവയല്‍ ജി.ജി കളരി സംഘത്തിലെ ജോസ് ഗുരുക്കള്‍,കുട്ടികൃഷ്ണന്‍ ഗുരുക്കള്‍ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം.





Leave a Reply