June 18, 2026

മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ യൂത്ത് സിനഡ്

0
JKH
By ന്യൂസ് വയനാട് ബ്യൂറോ

 

ദ്വാരക: യുവജനങ്ങള്‍ ലക്ഷ്യത്തിലൂന്നി ഒരുമിച്ച് നടക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. മാറ്റങ്ങളെ കുറിച്ച് ചിന്തിക്കാനും നടപ്പാക്കാനും സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപതാ കെ.സി.വൈ.എം. സംഘടിപ്പിക്കുന്ന യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപിളളില്‍ അധ്യക്ഷനായി.ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ, വിവിധ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.ദ്വാരക കോര്‍പ്പറേറ്റ് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച വൈകിട്ട് ആരംഭിച്ച യൂത്ത് സിനഡ് വെള്ളിയാഴ്ച സമാപിക്കും.

യുവജനമുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിക്കുന്നത് . യുവാവായ ക്രിസ്തുവിനെ മാതൃകയാക്കി ഏവരും മാറ്റത്തിന്റെ ശബ്ദമായി ഉയരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ ആഹ്വാനം ചെയ്തു.

മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 224 പേരാണ് സിനഡില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പുതല ചര്‍ച്ച, സംവാദം എന്നിവ സിനഡിന്റെ ഭാഗമായി നടക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *