കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ് പിരിവ്, പഞ്ചായത്തുകളെ ഒഴിവാക്കണം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍
കല്‍പ്പറ്റ : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ വയനാട് ജില്ല ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു.വാര്‍ഷിക പൊതുയോഗം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍ എ ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എച്ച്. ബി.പ്രദീപ് അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ജി. ജോര്‍ജ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.റഫീഖ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. വി.വിജേഷ്, കെ.ഇ.വിനയന്‍,മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പ്രസംഗിച്ചു.
പി.പി. റെനീഷ് , ദിലീപ് പുല്‍പ്പള്ളി, ഹഫ്‌സത്ത് .സി.കെ, ഷീജ സതീഷ് എല്‍സി ജോയി,ഷമീം പാറക്കണ്ടി, ബ്രാന്‍ അഹമ്മദ് കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ് പിരിച്ചെടുക്കുവാന്‍ ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്നും പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളും ചുമതലകളും നിര്‍വ്വഹിക്കാനുണ്ടെന്നിരിക്കെ ഇതര വകുപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ വയനാട് ജില്ല ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
തൊഴില്‍ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിരുന്ന സെസ് പിരിവ് ഇടക്കാലത്താണ് യാതൊരു വിധ കൂടിയാലോചനയും കൂടാതെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറ്റിയത്. ഇത് ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി നമ്പര്‍ അനുവദിക്കുന്നതിന് മുമ്പായി ഗ്രാമപഞ്ചായത്തുകളില്‍ സെസ് അടക്കേണ്ടി വരുന്നത് ജനങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടാവുന്നതിന് കാരണമായിട്ടുണ്ട്. മുമ്പ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പര്‍ ലഭിച്ചതിനുശേഷം ഈ തുക അടക്കുന്നതിന് സാവകാശം ലഭിച്ചിരുന്ന സാഹചര്യമാണ് ഇതോടെ ഇല്ലാതെയായത്.
പൊതുജനങ്ങള്‍ക്കിടയില്‍ ഇത് വലിയ തോതിലുള്ള എതിര്‍പ്പിന് കാരണമായിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.





Leave a Reply