ഓള് കേരള ലോട്ടറി ഏജന്റ് & സെല്ലേഴ്സ് കോണ്‍ഗ്രസ് ജില്ലാ ലോട്ടറി ഓഫീസ് ധര്‍ണ നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റ ലോട്ടറി ഓഫീസില്‍ ഓള് കേരള ലോട്ടറി ഏജന്റ് & സെല്ലേഴ്സ് കോണ്‍ഗ്രസ് ധര്‍ണ നടത്തി.ജില്ലാ പ്രസിഡന്റ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. പി. ഭുവനേന്ദ്രന് അധ്യക്ഷനായി.കെ.റ്റി. ബാലന്, സുന്ദര്‍ രാജ് എടപ്പെട്ടി, വി.ഒ.ജോര്‍ജ്, ആര് വേലായുധന്, കെ .ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, പി.ജി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ലോട്ടറി ടിക്കറ്റ് വില 50 രൂപ എന്നത് പഴയ രീതിയില്‍ 40 രൂപയാക്കുക. 50 രൂപ മിനിമം സമ്മാനം എന്നത് 100 രൂപയായി വര്‍ദ്ധിപ്പിക്കുക, 5000 സമ്മാനതുക വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക. 1000, 500 , 200 സമ്മാനതുക വര്‍ദ്ധിപ്പിക്കുക, 2000 രൂപ സമ്മാനം എടുത്തു കളഞ്ഞത് വീണ്ടും പ്രാബല്യത്തില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.





Leave a Reply