എസ്എഫ്ഐ ജില്ലാ കൺവെൻഷൻ സമാപിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൽപ്പറ്റ: സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) വയനാട് ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ സമാപിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കൺവെൻഷനിൽ വെച്ച് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എം എസ് ആദർശിനെ പ്രസിഡന്റായും സാന്ദ്ര രവീന്ദ്രനെ സെക്രട്ടറിയായും ഭാരവാഹികളായി തെരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാന്ദ്ര രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിബിൻരാജ്, അഡ്വ. പി അക്ഷര, സെക്രട്ടറിയറ്റ് അംഗം ടി ബി അഖില എന്നിവർ സംസാരിച്ചു.മറ്റു ഭാരവാഹികളായി അപർണ ഗൗരി, കെ എസ് മുഹമ്മദ് ഷിയാസ്, ഇ എ സായന്ത് (ജോയിന്റ് സെക്രട്ടറിമാർ), അഥീന ഫ്രാൻസിസ്, സി ആർ വിഷ്ണു, അക്ഷയ് പ്രകാശ് (വൈസ് പ്രസിഡന്റുമാർ), കെ പി അഭിജിത്, മുഹമ്മദ് ഷിബിലി, സച്ചു ഷാജി (സെക്രട്ടറിയറ്റ് അംഗങ്ങൾ) എന്നിവരെയും കൺവെൻഷൻ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാ കമ്മിറ്റിയേയും കൺവെൻഷൻ അംഗീകരിച്ചു.





Leave a Reply