May 25, 2026

കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ അതിദരിദ്രര്‍ക്കും ഭൂമിയും രേഖയും അനുവദിക്കാനുള്ള ദൗത്യം തുടങ്ങുമെന്ന് എംഎല്‍എ

0
കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ അതിദരിദ്രര്‍ക്കും ഭൂമിയും രേഖയും അനുവദിക്കാനുള്ള ദൗത്യം തുടങ്ങുമെന്ന് എംഎല്‍എ
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ അതിദരിദ്രരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും രേഖയും അനുവദിക്കാന്‍ പ്രത്യേക ദൗത്യം ആരംഭിക്കുമെന്ന് സ്ഥലം എംഎല്‍എ ടി സിദ്ധിഖ്. ദൗത്യത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വില്ലേജ് ഓഫീസറും നേതൃത്വം വഹിക്കുന്ന സമിതി രൂപീകരിക്കും. പട്ടയ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള വൈത്തിരി താലൂക്കിലെ പട്ടയ അസംബ്ലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നേരത്തെ ലഭിച്ച അപേക്ഷകള്‍ പ്രകാരം 19 അപേക്ഷകര്‍ക്ക് യോഗത്തില്‍ പട്ടയം അനുവദിച്ചു.
സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കേണ്ട എച്ച്എംഎല്‍ ഉള്‍പ്പെടെയുള്ള എസ്റ്റേറ്റ് ഭൂമി, വനഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ജൂണ്‍ 26 ന് പട്ടയ അസംബ്ലിയുടെ ഭാഗമായുള്ള തുടര്‍അവലോകന യോഗം നടത്തും.

എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ മിനി കെ തോമസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉമ്മര്‍ അലി പാറച്ചോടന്‍, വൈത്തിരി തഹസില്‍ദാര്‍ വി കുമാരി ബിന്ദു, ഭൂരേഖ തഹസില്‍ദാര്‍ വി മനോജ് എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news