May 25, 2026

പൊട്ടാഷ് ലഭ്യത സംബന്ധിച്ച് ഫാക്ടുമായി ചര്‍ച്ച നടത്തണമെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയ ഡയറക്ടര്‍

0
പൊട്ടാഷ് ലഭ്യത സംബന്ധിച്ച് ഫാക്ടുമായി ചര്‍ച്ച നടത്തണമെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയ ഡയറക്ടര്‍
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:

വയനാട്ടിലെ മണ്ണില്‍ പൊട്ടാഷിന്റെ അളവ് കുറവായതിനാല്‍ കര്‍ഷകര്‍ക്ക് പൊട്ടാഷ് ലഭ്യത ഉറപ്പു വരുത്തുന്നതിനായി പൊട്ടാഷ് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ കേന്ദ്രപൊതുമേഖല സ്ഥാപനമായ ഫാക്ടുമായി കൃഷിവകുപ്പ് നേരില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്ന്
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.ആസ്പിരേഷനല്‍ ജില്ലാ-ബ്ലോക്ക് പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് വയനാട്ടില്‍ എത്തിയ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ഡയറക്ടര്‍ എ പ്രദീപ്
ആണ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ ഇക്കാര്യം നിര്‍ദേശിച്ചത്.

ഈ വിഷയം ഏറ്റെടുക്കാമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ മറുപടി നല്‍കി.

വിദ്യാഭ്യാസ മേഖലയില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലെങ്കിലും 0.96 % വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ക്ലാസ്സില്‍ ഹാജരാകാത്ത വിഷയം ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയില്‍ ആശുപത്രികളില്‍ നടക്കുന്ന പ്രസവം 99.6% ആണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നവജാത ശിശുക്കളുടെ ഭാരക്കുറവ്,
പോഷകാഹാര കുറവ് എന്നിവയാണ് ആരോഗ്യരംഗത്തെ പ്രധാന പ്രശ്‌നങ്ങള്‍. ക്ഷയരോഗ നിയന്ത്രണ കാര്യത്തില്‍ ജില്ലാ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. വയനാട് ജില്ലയ്ക്ക് ജില്ലാ പുനരധിവാസ കേന്ദ്രം വേണമെന്നും ഭിന്നശേഷി വിഭാഗത്തിന്റെ കാര്യത്തില്‍ നേരത്തെയുള്ള പരിശോധനയും കണ്ടെത്തലും ഇടപെടലും വലിയ മാറ്റമുണ്ടാക്കുമെന്നുംഎ പ്രദീപ് ചൂണ്ടിക്കാട്ടി. അവലോകന യോഗത്തിന് മുന്നോടിയായി അദ്ദേഹം ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി. അതിനുശേഷം പൂതാടി ഗ്രാമപഞ്ചായത്തിലെ അങ്ങാടിശ്ശേരി അംഗനവാടി, വരദൂര്‍ അംഗനവാടി എന്നിവയും
പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് ജലസേചന പദ്ധതി പ്രദേശവും സന്ദര്‍ശിച്ചു. കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം ഡയറക്ടര്‍ ഇന്ന് (മെയ് 20) നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്റര്‍, മുത്തങ്ങ ഹൈടെക് സബ് സെന്റര്‍,എന്‍ ഊര് എന്നിവ സന്ദര്‍ശിക്കും. ആസ്പിരേഷനല്‍ ജില്ലാ-ബ്ലോക്ക് പദ്ധതികളുടെ
അവലോകനം നടത്തി കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഡയറക്ടര്‍ ജില്ലയില്‍ എത്തിയത്. അവലോകനയോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം പ്രസാദന്‍,
ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news