നിസാം പള്ളിയാല്‍ മികച്ച ലയണ്‍സ് പ്രസിഡന്റ്; സില്‍വര്‍ ഹില്‍സ് ക്ലബ്ബിന് പുരസ്‌കാരം
കല്‍പ്പറ്റ: ബത്തേരി സ്വദേശിയായ നിസാം പള്ളിയാല്‍ 2023-24 വര്‍ഷത്തെ കേരളത്തിലെ ഏറ്റവും മികച്ച ലയണ്‍സ് ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ഏകദേശം 900 ലയണ്‍സ് ക്ലബുകള്‍ ഉള്‍പ്പെടുന്ന മള്‍ട്ടിപ്പിള്‍ 318-ല്‍ നിന്നാണ് ഈ അംഗീകാരം നിസാമിനെ തേടിയെത്തിയത്. കാലിക്കറ്റ് സില്‍വര്‍ ഹില്‍സ് ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികച്ച സേവനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അതോടൊപ്പം, ഡോ. പി.സി. മനോജ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലിക്കറ്റ് സില്‍വര്‍ ഹില്‍സ് ലയണ്‍സ് ക്ലബ്ബിനെ സംസ്ഥാനത്തിലെ ഏറ്റവും മികച്ച ക്ലബ്ബായും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ മികച്ച സേവന പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നില്‍.





Leave a Reply