July 27, 2026
IMG_20250520_200544
By ന്യൂസ് വയനാട് ബ്യൂറോ

കേരളം അനുഭവിക്കുന്നത് സര്‍ക്കാരില്ലായ്മ: എന്‍ഡി അപ്പച്ചന്‍

 

കല്‍പ്പറ്റ: കേരളജനത ഇന്ന് അനുഭവിക്കുന്നത് സര്‍ക്കാരില്ലായ്മ ആണെന്ന് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍. വിലക്കയറ്റം കൊണ്ടും ക്രമസമാധാന തകര്‍ച്ചയും ലഹരി വ്യാപനവും കാരണം കേരളത്തിലെ സാമൂഹ്യ സാഹചര്യവും കുടുംബജീവിതങ്ങളും സമാധാന അന്തരീക്ഷവും തകര്‍ന്ന് ജനം ജീവിക്കാനായി പൊറുതി മുട്ടുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് നാലാം വാര്‍ഷിക ആഘോഷം നടത്തുന്ന സര്‍ക്കാരിന്റെ നടപടി പരിഹാസ്യമാണെന്നും യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ല എന്ന് തോന്നലാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പി പി ആലി,ഒ വി അപ്പച്ചന്‍, റസാഖ് കല്‍പ്പറ്റ, അഡ്വ:ഡടി ജെ ഐസക്ക്,എം എ ജോസഫ്, ഗിരീഷ് കല്‍പ്പറ്റ ജോണി നന്നാട്ട്, ഫൈസല്‍ വൈത്തിരി,ഷാജി തരിയോട്, സി കെ നാസര്‍ സിദ്ദിഖ് കാവുമന്നം, ഷുക്കൂര്‍ ഹാജി കമ്പളക്കാട് കെ കെ രാജേന്ദ്രന്‍, എസ് മണി, ഡിന്റോ ജോസ്,ആയിഷ പള്ളിയാല്‍, ബിന്ദു ജോസ്, രമ്യ ജയപ്രസാദ്,മുഹമ്മദ് ഫെബിന്‍, സുനീര്‍ ഇത്തിക്കല്‍, ഷബീര്‍ പുത്തൂര്‍വയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *