May 25, 2026

മർദ്ദനമേറ്റയാൾ ഗുരുതരാവസ്ഥയിൽ : പോലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

0
IMG_20250520_200923
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കൂലിപ്പണി ചെയ്ത് ജീവിക്കുന്നയാളെ ഈസ്റ്റർ ദിനത്തിൽ അയൽവാസികളായ നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നിസാരവകുപ്പുകൾ മാത്രം ചുമത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മുക്കുറ്റി കുപ്പാടിത്തറ പി. ജെ. സാമുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പിതാവ് പി. സി. ജെയ്സനാണ് മർദ്ദനമേറ്റത്. പിതാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു. പിതാവിന്റെ ചെറുകുടൽ 10 സെന്റിമീറ്റർ നീളത്തിൽ മുറിച്ചു മാറ്റിയതായി പരാതിയിൽ പറയുന്നു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. സുൽത്താൻ ബത്തേരിയിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news