May 6, 2026

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു; അനാവശ്യ യാത്രകള്‍ വേണ്ട

0
വിനോദ-സഞ്ചാരകേന്ദ്രങ്ങൾ-അടച്ചു;-അനാവശ്യ-യാത്രകൾ-വേണ്ട
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.വയനാട്ടില്‍ എന്‍ ഊര് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും അടിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ട്രക്കിങിന് നിരോധനമുണ്ട്.കാസര്‍കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ നദീ തീരങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. ഇടുക്കിയിലെ ജലാശയങ്ങളിലേ ജലവിനോദങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *