August 21, 2026

ഫ്ളാസ്‌കില്‍ വാങ്ങിയ ചായയില്‍ കൂറ; ബേക്കറിക്ക് നോട്ടീസ്

0
ഫ്ളാസ്‌കില്‍-വാങ്ങിയ
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കല്‍പ്പറ്റ സൈബര്‍ പോലീസ് നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ലാല ബേക്കറിക്കാണ് നഗരസഭാ ആരോഗ്യവിഭാഗം പൊതുശുചിത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഫ്ളാസ്‌കില്‍ വാങ്ങിയ സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് വാങ്ങിയ ചായയിലാണ് കൂറയെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് പോലീസ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കടക്കം പരാതി നല്‍കിയത്. മുന്‍പ് രണ്ടുതവണ ഇതേ ബേക്കറിയില്‍നിന്ന് സമാനരീ തിയിലുള്ള സംഭവമുണ്ടായിട്ടു ണ്ടെന്നും അന്ന് താക്കീതുചെയ്തതാണെന്നും പോലീസിന്റെ പരാതിയിലുണ്ട്.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനിലയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാ നത്തിലാണ് നോട്ടീസ് നല്‍ കിയത്.ഭക്ഷ്യസുരക്ഷാവിഭാഗവും ബേക്കറിയില്‍ പരിശോധന നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *