പഴശ്ശിരാജ സ്കൂളിന് സ്കൂളിന് ഫര്‍ണിച്ചര്‍ കൈമാറി
മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയല്‍ എല്‍.പി.സ്കൂളിലെ എല്‍.എസ്.എസ്. വിജയി മുഹമ്മദ് ഹനാന് സ്വീകരണവും പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്കൂളിന് നല്കുന്ന ഫര്‍ണിച്ചര്‍ കൈമാറലും നടത്തി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സുധാകരന് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് അംഗം മിനി തുളസീധരന്‍ അധ്യക്ഷനായി. മുന്‍ പ്രധാനാധ്യാപിക ആയിഷ ,പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ചെയര്മാന് അഷറഫ് മച്ചഞ്ചേരി, പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ സലാം, കെ.എം ഷിനോജ്, കെ.ആര്.സദാനന്ദന്, പ്രോഗ്രാം കണ്‍വീനര്‍ ജി.കെ. മാധവന്, ജയകുമാര്‍, വത്സ, തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply