മലയാളം അദ്ധ്യാപക വേദി രൂപീകരണവും യാത്രയയപ്പും നടത്തി
പനമരം:ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിഭാഗം മലയാളം അദ്ധ്യാപകരുടെ കൂട്ടായ്മ നിലവില്‍ വന്നു.മാവ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മലയാളം അദ്ധ്യാപക വേദിയുടെ ജില്ലാതല ഉദ്ഘാടനം
പനമരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ മാനന്തവാടി ബി.ആര്‍.സി പ്രൊജക്ട് കോഡിറ്റേറ്റര്‍ കെ.കെ.സുരേഷ് നിര്‍വ്വഹിച്ചു.മുഹമ്മദലി.കെ.എ അദ്ധ്യക്ഷനായി.ഈ വര്‍ഷം വിരമിക്കുന്നവരും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റം ലഭിച്ചവരും പ്രധാനാദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവരുമായ ജില്ലയിലെ മലയാളം അദ്ധ്യാപകര്‍ക്ക് യാത്രയയപ്പും നടത്തി.ശ്രീജേഷ്.ബി സ്വാഗതവും സമീര്‍.കെ നന്ദിയും പറഞ്ഞു.ജോയി,വിനോദ് പുല്ലഞ്ചേരി,
ദിലീപന്‍, സുനില്‍,മനോജ്കുമാര്‍, രജനി, ലൗലി, ഷിജി,അബ്ള്‍ഗനി, സോന, ബിന്ദു , ഷിബു, അനില്‍, രജിത,ശോഭ തുടങ്ങിയ അദ്ധ്യാപകര്‍ സംസാരിച്ചു.മാവ്’ മലയാള അദ്ധ്യാപക വേദിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി 21 അംഗ എക്‌സിക്യുട്ടിവ്
കമ്മറ്റിക്ക് യോഗം അംഗീകാരം നല്‍കി.





Leave a Reply