May 6, 2026

ജില്ലാ ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘം പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

0
site-psd1
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: ജില്ലാ ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘം ബിഎംഎസ് വയനാട് ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.പുല്‍പ്പള്ളി വസ്തു വ്യാപാര മസ്ദൂര്‍ സംഘം ഹാളില്‍ കേരള ലോട്ടറിഫെഡറേഷന്‍ സംസ്ഥാന ട്രഷര്‍ സന്തോഷ് ജി നായര്‍ ഉദ്ഘാടനം ചെയ്തു.കെ.എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബി എം എസ്സ് ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ ഭാരവാഹി പ്രഖ്യാപനവും സമാരോപ് പ്രഭാഷണവും നടത്തി പ്രസിഡന്റ്: ഇ.ആര്‍. ശശികുമാര്‍, വൈസ് പ്രസിഡന്റ്: കെ.ജെ. സാജു, ജനറല്‍ സെക്രട്ടറി: സന്തോഷ് ജി നായര്‍, സെക്രട്ടറിമാര്‍: അഖില്‍, ബാലന്‍, പ്രദീഷ് പുല്‍പ്പള്ളി, ട്രഷറര്‍:കെ.എന്‍. ഉണ്ണികഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ലോട്ടറി മേഖല ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. അശാസ്ത്രീയമായ സമ്മാനാ ഘടനയും ലോട്ടറിടിക്കറ്റിന്റെ വിലവര്‍ദ്ധനയും ഈ മേഖലയെ തകര്‍ത്തിരിക്കുകയാണ്, ഓരോ ദിവസവും നിരവധിടിക്കറ്റുകള്‍ വിറ്റ് പോകാത്തതിനാല്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ദിവസവും വലിയ നഷ്ടം സംഭിവിച്ചു കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിച്ച് ടിക്കറ്റ് വില 40 രൂപയാക്കുകയും 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും, 2000, 200 രൂപയുടെ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തുകയും 100 രൂപ സമ്മാനത്തിന് 25% ഡിസി നല്‍കുകയും 50 രൂപയുടെ സമ്മാനം ഒഴിവാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *