May 6, 2026

പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ചരമവാര്‍ഷിക ദിനം – അനുസ്മരണം നടത്തി

0
IMG_20250527_181216
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നവഭാരത ശില്‍പിയുമായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 61- כ൦ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് വയനാട് ഡി.സി.സി.യില്‍ അനുസ്മരണം നടത്തി.ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിര പോരാളിയും, ബ്രിട്ടീഷുകാരോട് പടപൊരുതി പല തവണ ജയില്വാസം അനുഭവിച്ച നേതാവായിരുന്നു നെഹ്‌റു. ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രസിഡണ്ടും, സ്വാതന്ത്രലബ്ധിക്ക് ശേഷമുള്ള 17 വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹം ഈ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ലെന്നും ശിശുക്കളെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഒരു തലമുറയെ തന്നെ പൂര്‍ണ്ണ രാജ്യസ്‌നേഹമുള്ളവരാക്കി വളര്‍ത്തിയെടുത്ത രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ ലാല്‍ നെഹ്രു എന്നും ആമുഖ പ്രസംഗത്തില്‍ വയനാട് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, വിജയമ്മ ടീച്ചര്, ശോബനകുമാരി, പോള്‌സണ് കൂവക്കല്, ഷാജി വട്ടത്തറ, അരുണ് രവീന്ദ്രന് എന്നിവര് സംസാരിച്ചു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *