May 6, 2026

കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്:* *ആരോഗ്യ പ്രവര്‍ത്തകര്‍ വീട് സന്ദര്‍ശിച്ചു

0
IMG_20250527_181543
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ എടവക പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ചു. പ്രതിരോധ കുത്തിവെപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്ന മാതാപിതാക്കളെ നേരില്‍ കണ്ട് അഞ്ച് കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. സമഗ്ര മാതൃ-ശിശു ആരോഗ്യം ലക്ഷ്യമാക്കി മീസില്‍സ്-റൂബെല്ല രോഗ നിവാരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് സാമൂഹിക ഇടപെടല്‍ ദൗത്യം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകരെ പങ്കാളികളാക്കിയാണ് സന്ദര്‍ശനങ്ങളും ബോധവത്കരണ പരിപാടികളും നടപ്പാക്കുന്നത്. എടവക ഗ്രാമപഞ്ചാത്തിലെ ഏഴ് വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ജില്ലാ റിപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെസി പുഷ്പ, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മജോ ജോസഫ്, എടവക കുടുംബാരോഗ്യ കേന്ദ്രം പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ലാലി അബ്രഹാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീഖ് അലി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സികെ സക്കീന, അഞ്ജലി വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ലൗലി മോള്‍, റജി വടക്കയില്‍, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ ഹരിപ്രിയ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *