April 28, 2026

ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി

0
IMG_20250528_193259
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി. സമീപകാലത്ത് തെരുവുനായകളുടെ പ്രജനനത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. തെരുവുനായകളുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ ഉള്‍പ്പെടെ പലരും ഇരകളാകേണ്ടി വന്നിട്ടുണ്ട്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലാണ് എബിസി സെന്റര്‍ പ്രവര്‍ത്തന സജ്ജമാവുന്നത്. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളി ക്ലിനിക് ക്യാമ്പസില്‍ 69 കൂടുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍, ഭക്ഷണം, മറ്റു സൗകര്യങ്ങള്‍, രണ്ട് ഡോക്ടര്‍മാര്‍, എട്ട് സ്റ്റാഫുകള്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് വിഹിതവും വിവിധ ഗ്രാമപഞ്ചായത്തുകളിലെ വിഹിതവും ഉള്‍പ്പെടെ 60 ലക്ഷം രൂപ ചെലവിലാണ് എബിസി സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

എല്ലാ ബ്ലോക്കുകളിലും ആനിമല്‍ ബര്‍ത്ത് കൺട്രോള്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി തെരുവ് നായകളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഒരു പ്രദേശത്തെ നായ്ക്കളെ മുഴുവന്‍ കൊന്നൊടുക്കുകയോ കൂട്ടത്തോടെ നീക്കം ചെയ്യുകയോ ചെയ്യുന്നത് അശാസ്ത്രീയമായതിനാല്‍ നായ്ക്കളുടെ വന്ധീകരണവും വാകസിനേഷനുമാണ് എബിസി കേന്ദ്രങ്ങൾ മുഖേന നടപ്പാക്കുന്നത്. തെരുവ് നായകളുടെ എണ്ണം നിയന്ത്രിച്ച് പേവിഷബാധ ഉന്മൂലനം ചെയ്യാൻ ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോൾ (എബി സി) പ്രോഗ്രാം. കൂട്ട വന്ധ്യംകരണത്തിലൂടെയും വാക്‌സിനേഷന്‍ ഡ്രൈവുകളിലൂടെയും റാബിസ് നിര്‍മാര്‍ജനം, മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ രണ്ട് എബിസി കേന്ദ്രങ്ങളാണ് പ്രവര്‍ത്തനസജ്ജമാക്കുന്നത്. ബത്തേരിയില്‍ സജ്ജമായ തെരുവ്‌നായ പ്രജനന നിയന്ത്രണ കേന്ദ്രം നാളെ (മെയ് 30) പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്ക് പരിധികളിലെ പഞ്ചായത്തുകളിലെയും തെരുവ് നായകളുടെ വന്ധ്യംകരണമാണ് ആദ്യഘട്ടത്തിൽ നടത്തുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *