August 19, 2026

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം: നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആസൂത്രണം യോഗം ചേര്‍ന്നു

0
gdgd
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട് 2025 ജൂണ്‍ 5 ലെ പരിസ്ഥിതി ദിനാഘോഷം എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് വെങ്ങപ്പള്ളി തരിയോട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്നു. തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്ള പുഴയോരങ്ങളിലും, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കീഴിലുള്ള ചോലപുറം പച്ചത്തുരുത്തിലും പ്രാദേശികമായ സസ്യ സമ്പത്തുകള്‍ വെച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും, എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെയും സഹായത്തോടെ പുഴയോര തീരപ്രദേശത്തെ ജൈവവൈവിധ്യം എങ്ങനെ വീണ്ടെടുക്കാം എന്നതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രാദേശികമായ സസ്യ സമ്പത്തുകള്‍ വെച്ചുപിടിപ്പിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

ഭൂമിയില്‍ ഓരോ ജൈവവൈവിധ്യവും നമുക്ക് പ്രധാനപ്പെട്ടതാണ്. ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പ് പരിസ്ഥിതിയുടെ അളവുകോല്‍ ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ജൈവവൈവിധ്യത്തിന് നിലനില്‍പ്പിന് ആവശ്യമായ ആവാസ വ്യവസ്ഥകള്‍ നിര്‍മ്മിക്കുക എന്നതും ജൈവ വൈവിധ്യത്തിന്റെ തോതിന് കാരണമാവും. അത്തരത്തില്‍ ജൈവവൈവിധ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പുഴയോരങ്ങളില്‍ ആവാസവ്യവസ്ഥകള്‍ ചെയ്യുവാനാണ് ഈ വര്‍ഷത്തെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാഘോഷമായി ബന്ധപ്പെട്ട് ബിഎംസികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രസ്തുത പരിപാടിയില്‍ പ്രസിഡണ്ടുമാര്‍,സെക്രട്ടറിമാര്‍, ബിഎംസി കണ്‍വീനര്‍മാര്‍, ഫോറസ്റ്റ് അധികൃതര്‍,തൊഴിലുറപ്പ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരും പങ്കെടുത്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ പി ആര്‍ ശ്രീരാജ് നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *