April 28, 2026

ദുരന്തനിവാരണ വളണ്ടിയര്‍ പരിശീലവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

0
GF
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: മഴക്കെടുതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരന്ത മുഖത്തും അപകട സാഹചര്യങ്ങളിലും ശാസ്ത്രീയമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വളണ്ടിയര്‍ പരിശീലനം ഒരുക്കി തരിയോട് ഗ്രാമപഞ്ചായത്ത്.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷനായി.എല്‍ എസ് ജി, ഡി എം പ്ലാന്‍ കോഡിനേറ്റര്‍ ജയലക്ഷ്മി, ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എം ഒ ഡി പ്രവീണ്‍കുമാര്‍ പി വി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു ഹസന്‍ എന്നിവര്‍ ക്ലാസ് എടുത്തു. മുണ്ടക്കൈ ചൂരല്‍മല ദുരന്ത സമയത്ത് വനത്തിലെ ഗുഹക്കുള്ളില്‍ നിന്നും വനവാസികളായ കുടുംബങ്ങളെ രക്ഷിച്ച ഫോറസ്റ്റ് ടീം അംഗമായ തരിയോട് സ്വദേശി അനൂപിനെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് ഇടക്കാലത്ത് ഒരു അപകടത്തില്‍ മരണപ്പെട്ട ഷഫീഖിനെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകളെയുമാണ് ചടങ്ങില്‍ ആദരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സൂനാ നവീന്‍, ബീന റോബിന്‍സണ്‍, സിബില്‍ എഡ്വേര്‍ഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യ കല തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷന്‍ സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധാ മണിയന്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *