August 21, 2026

മലയോര ഹൈവേയിലെ വിള്ളല്‍:ശക്തമായ ഗുണ നിലവാര പരിശോധന നടത്തണം സജീര്‍ എം.ടി

0
fhdhfd
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മലയോര ഹൈവേയുടെ ഭാഗമായി ദ്വാരകയില്‍ നിര്‍മാണത്തിലിരിക്കുന്ന റോഡില്‍ 40 മീറ്ററോളം നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്.കഴിഞ്ഞയാഴ്ച്ചയാണ് വിള്ളല്‍ രൂപപ്പെട്ട റോഡിലെ അവസാന ഘട്ട ടാറിങ് നടന്നത്.ഇത് റോഡ് പണിയിലെ പോരായ്മയാണെന്നും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി.നിര്‍മിച്ച മുഴുവന്‍ റോഡുകളിലും ശക്തമായ ഗുണ നിലവാര പരിശോധന നടത്തണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി സജീര്‍ എം.ടി പറഞ്ഞു.രണ്ടു വര്‍ഷം മുന്‍പ് ഇതേ കമ്പനി നിര്‍മാണം നടത്തിയവിമല നഗര്‍ വാളാട് റോഡ് ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നിരുന്നു.

അന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് വീണ്ടും റോഡ്കളില്‍ വിള്ളല്‍ അനുഭവപ്പെടുന്നതും തകരുന്നതുമൊക്കെ.
അതിനാല്‍ തന്നെ ഊരാളുങ്കല്‍ നിര്‍മിച്ച റോഡുകള്‍ അധികൃതര്‍ ശക്തമായ പരിശോധനകള്‍ നടത്തുകയും റോഡുകള്‍ തകരുന്നത് തടയുകയും വേണം.

അത് പോലെ തന്നെ വര്‍ഷങ്ങളായി തുടങ്ങിയ മലയോര ഹൈവേ നിര്‍മാണം ഇഴയുന്നതിനാല്‍ തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈ കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *