May 26, 2026

വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബദ്റുൽ ഹുദായുടെ അനുമോദനം; ദുരന്തമുഖത്തെ അതിജീവനത്തിന് അംഗീകാരം

0
IMG_20250531_204052
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ മേപ്പാടി ചൂരൽമല വെള്ളാർമല ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 55 വിദ്യാർത്ഥികൾക്ക് പനമരം ബദ്റുൽ ഹുദാ അക്കാദമി സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ദുരന്തമുഖത്ത് നിന്ന് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് മേപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

സമ്മാനദാന ചടങ്ങ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. ദുരന്തമുഖത്തും സാമൂഹ്യസേവന, വിദ്യാഭ്യാസ മേഖലകളിലും ബദ്റുൽ ഹുദ ചെയ്യുന്ന സേവനങ്ങൾ തുല്യതയില്ലാത്തതാണെന്ന് മന്ത്രി പ്രശംസിച്ചു.

മാതൃഭൂമി മാനേജിംഗ് എഡിറ്ററും മുൻ എം.പി.യുമായ എം.വി. ശ്രേയാംസ് കുമാർ വെള്ളാർമല സ്കൂളിനുള്ള ഷീൽഡ് കൈമാറി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പഠനോപകരണങ്ങൾ അടങ്ങിയ സമ്മാനങ്ങളും, കെ.കെ. മമ്മൂട്ടി മദനി എപ്ലസ് ജേതാവിനുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.

എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് ബശീർ സഅദി നെടുങ്കരണ, ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ. സദാനന്ദൻ, വെള്ളാർമല സ്കൂൾ പ്രധാനാധ്യാപകൻ ഉണ്ണികൃഷ്ണൻ, മുഹമ്മദലി സഖാഫി പുറ്റാട്, ജാഫർ ഓടത്തോട്, ഷമീർ തോമാട്ടിയാൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news