August 20, 2026

വയനാട് മെഡിക്കല്‍ കോളേജിലേക്ക് യുഡിഎഫ് ഉപരോധ സമരം നടത്തി

0
site-psd-17
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടക്കുന്ന കുട്ടികളുടെ വാര്‍ഡ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചു.സമരത്തിന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം.നിശാന്ത്,ഡിസിസി ജനറല്‍ സെക്രട്ടറി എം.ജി.ബിജു. യുഡിഎഫ് ചെയര്‍മാന്‍ മൊയ്ദു ഹാജി സിപി,ജില്‍സന്‍ തൂപ്പുംകര,യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് വാളാട്, പി വി എസ് മൂസ,ഷിബു ജോര്‍ജ്,വിനോദ് തോട്ടത്തില്‍,ജോണ്‍സന്‍ കെ.വി,ടോമി ഓടക്കല്‍,ീു ഹസ്സന്‍,ഷംസീര്‍ അരണപ്പാറ,ജോയ്സി ഷാജു,ജോഷി വാണാക്കുടി,തോമസ് ഒണ്ടയങ്ങാടി,അബ്ദുള്ള കേളോത്ത്,മോയിന്‍ കാസിംതുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടികളുടെ വാര്‍ഡ് തുറന്നു പ്രവത്തിപ്പിക്കാത്തതിന് കാരണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ചോര്‍ന്നൊലിക്കുന്ന ജനറല്‍ വാര്‍ഡുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍, മനുഷ്യ വിസര്‍ജ മാലിന്യം ഒഴുകുന്ന ലിഫ്റ്റ് ഉള്‍പ്പടെയുള്ള വിഷയവും സമരക്കാര്‍ ഉന്നയിച്ചു. തുടര്‍ന്ന് മാനന്തവാടി സബ് ഇന്‍സ്പെക്ടര്‍ പവനന്‍ സ്ഥലത്തെത്തി ആശുപത്രി സുപ്രണ്ടും,സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കുട്ടികളുടെ വാര്‍ഡ് തുറന്നു പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *