August 19, 2026

കല്ലിങ്ങല്‍ ഹംസ സാഹിബിന് ആദരവ് നല്‍കി

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പ്രസിഡണ്ടായി ദീര്‍ഘകാലം സേവനം നടത്തുകയും പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായി നിലനിന്നിരുന്ന കല്ലിങ്ങല്‍ ഹംസ സാഹിബിന് പതിനൊന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരവ് നല്‍കി. ഹംസ സാഹിബിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷന്‍ കെ കെ അഹമ്മദ് ഹാജി ആദരവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.വാര്‍ഡ് വൈസ് പ്രസിഡണ്ട് ജംഷീദ് കിഴക്കയില്‍ അധ്യക്ഷനായി.

മണ്ഡലം ട്രഷറര്‍ ഹംസ ഹാജി കടവന്‍.മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഷുക്കൂര്‍.ജനറല്‍ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ കാട്ടി.കെഎം ഫൈസല്‍. മൊയ്തുട്ടി കാവുങ്ങല്‍. ജൗഹര്‍ പുതിയാണ്ടി പി പി കാസിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ജനറല്‍ സെക്രട്ടറി ബഷീര്‍ പഞ്ചാര സ്വാഗതം പറഞ്ഞു വാര്‍ഡ് കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീന്‍ തമ്മട്ടാന്‍ നൗഫല്‍ കൊപ്പരക്കോടന്‍.ഇബ്രാഹിം കറുവ. അസൈന്‍. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *