June 18, 2026

ട്രാഫിക് നിയമ ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ട്രാഫിക് നിയമ ബോധവല്‍ക്കരണ പരിശീലനം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എസ്.പി.സി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പോലീസ് ജി.എച്ച്.എസ്.എസ് മീനങ്ങാടിയില്‍ സ്ഥാപിച്ച ട്രാഫിക് സ്മാര്‍ട് ക്ലാസ് റൂമിലാണ് പരിശീലനം നടത്തിയത്. 30- ഓളം കേഡറ്റുകള്‍ പങ്കെടുത്തു. ഇവര്‍ ഇനി ജില്ലയിലെ മറ്റു കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കും. എം.വി.ഐ പത്മലാല്‍ ക്ലാസെടുത്തു.

ജി.എച്ച്.എസ്.എസ് മീനങ്ങാടി പ്രിന്‍സിപ്പല്‍ ശിവി കൃഷ്ണന്‍, ഹെഡ് മാസ്റ്റര്‍ കെ.ടി. അഷറഫ്, എസ്.പി.സി അസി. നോഡല്‍ ഓഫിസര്‍ മോഹന്‍ദാസ്, ജനമൈത്രി എ.ഡി. എന്‍.ഒ ശശിധരന്‍, ഡി ക്യാപ് പ്രോജക്ട് അസി. ടി.കെ. ദീപ, പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസ്, എം.പി.ടി.എ പ്രസിഡന്റ് വിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *