യോഗ പരിശീലനവും ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു
കമ്പളക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തില്‍ കമ്പളക്കാട് മാസ് ക്ലബ്ബില്‍ കണിയാമ്പറ്റ പഞ്ചായത്തും കമ്പളക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും ‘കണിയാമ്പറ്റ ആയുഷും കണിയാമ്പറ്റഹോമിയോയും സംയുക്തമായി യോഗ പരിശീലന പരിപാടിയും ആരോഗ്യം ആനന്ദം 2.0 ക്യാന്‍സര്‍ സ്‌ക്രീനിങ്ങും ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുമടീച്ചര്‍ അധ്യക്ഷനായി. ജെഎച്ച്‌ഐ റിഷാന ജെപിഎച്ച്എന്‍ ലിജി ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും ശേഷം സ്‌ക്രീനിങ്ങും നടത്തി.
എംഎല്‍എസ്പി സുലൈഖ,സ്റ്റാന്റിക്ക് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് തന്‍വീര്‍,വാര്‍ഡ് മെമ്പര്‍മാരായ കമലരാമന്‍, സലിജ ഉണ്ണി, പഞ്ചായത്ത് ഒക ഹര്‍ഷല്‍,ടൗണ്‍ വികസന സമിതി അംഗം രവി, ദയ ക്ലിനിക്ക് ഡോക്ടര്‍ അര്‍ഷ.,യോഗ ടീച്ചര്‍ ജിഷ്മ,യോഗ ടീച്ചര്‍ നിഷ, വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റി അംഗങളായ മൊയ്തു പത്തായക്കോടന്‍, നയിം ചെറുവനാശ്ശേരി, ഹോമിയോ നേഴ്‌സ് വിജിത, ആശാവര്‍ കര്‍മാരായ ശാന്ത ഉമൈബാനു,ധന്യ,ഗീതവാര്‍ഡ് കണ്‍വീനര്‍ മുനീര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply