രാഹുൽ ഗാന്ധി എം.പിയുടെ കൈത്താങ്ങ് പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ വെഞ്ചരിപ്പ് കർമ്മം നടന്നു
മുള്ളൻകൊല്ലി: രാഹുൽ ഗാന്ധി എം.പിയുടെ ‘കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ജിൻസി ബിജു തോട്ടങ്കരയുടെ (സുരഭിക്കവല) വീടിന്റെ വെഞ്ചരിപ്പ് കർമ്മം മുള്ളൻകൊല്ലി ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി റെവ. ഫാ. റിജോസ് അരുമായിൽ നിർവഹിച്ചു.
മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ നാട മുറിച്ച് വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വർഗ്ഗീസ് മുരിയൻ കാവിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. ഒ.ആർ. രഘു, ബീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
കൂടാതെ, ഭാരവാഹികളായ വി.ടി. തോമസ്, ലിസ്സി സാബു, പി.ജെ. ആഗസ്തി, ജോസ് കണ്ടംതുരുത്തി, സി.കെ. ജോർജ്, സണ്ണി മണ്ഡപത്തിൽ, മനോജ് കടുപ്പിൽ, മാത്യു ഉണ്ണിയാപ്പള്ളി, സുനിൽ മാത്യു, ജോയി കല്ലേലി മുളം, റോയി, മനോജ് ഉതുപ്പാൻ, പി.എം. കുര്യൻ, പി.കെ. ജോസ്, ഷിനു കച്ചിറ, സുനിൽ പഴയം പ്ലാത്ത്, ജസ്റ്റിൻ കടുപ്പിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.





Leave a Reply