May 26, 2026

ജനശക്തി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു

0
IMG_20250622_194436
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തരിയോട് ജനശക്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ പ്രസിഡന്റ് മധു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ബാബു വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കെ.എൻ. ഗോപിനാഥൻ സ്വാഗതവും ടി.എസ്. വർക്കി നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *