June 18, 2026

ഒരേ ഭൂമി ഒരേ ആരോഗ്യം: അന്താരാഷ്ട്ര യോഗാദിനം ഹരിത യോഗാസംഗമം സംഘടിപ്പിച്ചു

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്റെയും ആയുഷ് വകുപ്പിന്റെയും നേതൃത്വത്തില്‍ കല്‍പ്പറ്റ മൈലാടിപ്പാറ വ്യൂ പോയിന്റില്‍ ഹരിത യോഗാസംഗമം സംഘടിപ്പിച്ചു. ആയുഷ് ഡോക്ടര്‍മാര്‍, യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു. യോഗയുടെ തത്വങ്ങളെ പാരിസ്ഥിതിക സുസ്ഥിരത എന്ന ആശയവുമായി സംയോജിപ്പിക്കുന്ന ഒരു സുസ്ഥിര സംരംഭമാണ് ഹരിത യോഗ. പ്രകൃതിദത്ത സാഹചര്യങ്ങളില്‍ യോഗ സെഷനുകള്‍ നടപ്പാക്കുക, കൂടാതെ വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, ശുചീകരണ ക്യാമ്പെയ്‌നുകള്‍ എന്നിവയോടൊപ്പം യോഗ സെഷനുകള്‍ സംയോജിപ്പിക്കുക എന്നതാണ് ഹരിത യോഗകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന സന്ദേശമായ ഒരു ഭൂമിക്ക് വേണ്ടി യോഗ, ഒരു ആരോഗ്യം എന്ന ആശയത്തിലൂടെ പൊതുജനാരോഗ്യം മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും കൂട്ടായ ക്ഷേമത്തിനും പ്രാധ്യാന്യം നല്‍കുന്നു.

യോഗയിലൂടെ ജനങ്ങളുടെ ആരോഗ്യം വര്‍ധിക്കുകയും മനസ്സിനെ സമാധാനത്തിലേക്ക് നയിക്കുകയും ചെയുന്നു. ഇതിലൂടെ പ്രകൃതി സംരക്ഷണത്തേപ്പറ്റി ശ്രദ്ധാലുക്കളാകാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനും ഇത് സഹായിക്കുന്നു.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ യോഗ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം സംഘടിപ്പിച്ചുവരുന്നത്.

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ഹോമിയോ വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ 42 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളും 4 സര്‍ക്കാര്‍ ആയുഷ് ആശുപത്രികളുമാണ് എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വിവിധ കേന്ദ്രങ്ങളിലായി പ്രത്ത്യേക യോഗ പരിശീലന പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്. ജില്ലയില്‍ വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അഞ്ഞൂറോളം ആയുഷ് യോഗ ക്ലബ്ബുകള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ,വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍, ചില്‍ഡ്രന്‍സ് ഹോം ,കുടുംബശ്രീ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, സിവില്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടെ മാസ്സ് യോഗ പരിശീലങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍ , ക്വിസ് മത്സരങ്ങള്‍, യോഗ ഡാന്‍സ്, മാസ്സ് മീഡിയ ബോധവല്‍ക്കരണം എന്നിങ്ങനെ വിവിധ പരിപാടികളും യോഗ വാരാചരണത്തിന്റെ ഭാഗമായി നടത്തിവരുന്നുണ്ട് എന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *