കുടിലുകൾക്ക് കുടയൊരുക്കി ജംഇയ്യത്തുൽ
കൽപ്പറ്റ: ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ജില്ലാകമ്മിറ്റി ജില്ലയിലെ 100 വീടുകൾക്ക് ടാർപോളിൻ ഷീറ്റുകൾ വിതരണം ചെയ്തു. ദുരിതബാധിതർക്ക് തണലൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി ജംഇയ്യത്തിൻ്റെ രണ്ടാംഘട്ട ഭവന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി.
മൂപ്പൈനാട്, നെൻമേനി, കോട്ടത്തറ പഞ്ചായത്തുകളിലെ വീടുകൾക്കാണ് ടാർപോളിൻ ഷീറ്റുകൾ നൽകിയത്. ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് ഡോ. അമ്മിണി കെ. വയനാടിന്റെ നേതൃത്വത്തിൽ ആദിവാസി ഊരുകളിൽ ഷീറ്റ് മേയുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. മൂപ്പൈനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ വൈറ്റ് ഗാർഡ് അംഗങ്ങളാണ് പുര മേയൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പരിപാടിയിൽ മൗലാന മുഹമ്മദ് ഇബ്രാഹീം, നൗഫൽ കൗസരി മൂവാറ്റുപുഴ, നൂറുള്ള കൗസരി കാഞ്ഞാർ, യഹ്യാ ഖാൻ തലക്കൽ, ഗഫൂർ വെണ്ണിയോട്, നഈം ഡാസിൽ, മമ്മൂട്ടി അഞ്ചുകുന്ന് എന്നിവർ പങ്കെടുത്തു.





Leave a Reply