June 18, 2026

റോഡിന്റെ ഇരുവശത്തും വൃക്ഷതൈ നട്ടു

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

 

സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് മാനന്തവാടിയും, മാനന്തവാടി ഹരിതസമിതിയും, അമൃത റസിഡന്‍സി അസോസിയേഷനും ,അമൃത കുടുംബശ്രീയും , ചേര്‍ന്ന് അമൃത-പടച്ചിക്കുന്ന് റോഡ് സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി ഒരു കിലോമീറ്റര്‍ റോഡിന്റെ ഇരുവശത്തും വൃക്ഷതൈ നട്ടുപിടിപ്പിച്ചു.23 – ാംവാര്‍ഡ് കൗസിലര്‍ മാര്‍ഗരറ്റ് തോമസ് വൃക്ഷതൈ നടല്‍ ഉദ്ഘാടനം ചെയ്യ്തു.ടി.സി.ജോസഫ് ചെയര്‍മാന്‍ മാനന്തവാടി ഹരിതസമിതി അദ്ധ്യക്ഷനായി.റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി .സുനില്‍ മുഖ്യ പ്രഭാഷണം നടത്തി.സോഷ്യല്‍ ഫോറസ്ട്രി നല്‍കിയ വിവിധയിനങ്ങളായ മണിമരുത് ,ഉങ്ങ് ,കണിക്കൊന്ന ,തുടങ്ങിയ വൃക്ഷ തൈകളാണ് നട്ടുപിടിപ്പിച്ചത്.

 

അമൃത റസിഡന്‍സി അസോസിയേഷന്‍ സെക്രട്ടറി സുബിന്‍ ബാബു, , കല്‍പ്പറ്റ കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ബാലസുബ്രമണ്യം,.ഡോളി രഞ്ജിത്ത് സിഡിഎസി ചെയര്‍മാന്‍ , സി .എസ് .വേണു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ , രവിയേട്ടന്‍,പ്രവീണ .കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുടംബശ്രീ പ്രവര്‍ത്തകര്‍ ,അമൃത റസിഡന്‍സി അംഗങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *