ഒന്നരവര്‍ഷം മുന്നേ കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തില്‍
ബത്തേരി: ഒന്നര വര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മായനാട് താമസിച്ചിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹമാണ് കണ്ടെടുത്തത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ഹേമചന്ദ്രനെ കൊന്ന് തമിഴ്‌നാടിലെ ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിടുകയായിരുന്നു.രഹസ്യമായി നടത്തിയ അന്വേഷണത്തിലൂടെയാണ് കോഴിക്കോട് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മുന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹേമചന്ദ്രനെ കാണാതായ ദിവസം തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.സംഭവസ്ഥലത്ത് കേരള പൊലീസും തമിഴ്‌നാട് പൊലീസും ഡോഗ് സ്‌ക്വാഡും എത്തിയാണ് ഇന്ന് രാവിലെ എട്ട് മണിയോടെ പരിശോധന നടത്തിയത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.
പ്രതികളിലൊരാളാണ് ഹേമചന്ദ്രനെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. ഹേമചന്ദ്രന്റെ ഫോണുപയോഗിച്ച് പ്രതികള്‍ കുടുംബത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.അടുത്തിടെ പ്രതികളിലൊരാളെ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. അയാളില്‍ നിന്ന് ലഭിച്ച ചില സൂചനകളാണ് ഹേമചന്ദ്രന്റെ തിരോധാന വിവരം പുറത്തുവരാനിടയാക്കിയത്. ചെറുകിട ചിട്ടി നടത്തുന്നയാളായിരുന്നു ഹേമചന്ദ്രന്‍. ഇയാള്‍ കുറച്ചാളുകള്‍ക്ക് പണം നല്‍കാനുണ്ടായിരുന്നു. ഇതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് വരാന്‍ ഹേമചന്ദ്രനോട് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഹേമചന്ദ്രനെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേദിവസം ഹേമചന്ദ്രന്‍ മരിച്ചു. തൊട്ടടുത്ത ദിവസം പ്രതികള്‍ മൃതദേഹം ചേരമ്പാടിയിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.





Leave a Reply