May 1, 2026

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം: മന്ത്രി ഒ ആർ കേളു* 

0
IMG_20250630_210249
By ന്യൂസ് വയനാട് ബ്യൂറോ

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും

വിദ്യാഭ്യാസത്തിലും വ്യക്തിത്വത്തിലും ഗുണമേന്മയുള്ള തലമുറയാക്കി വിദ്യാർത്ഥികളെ മാറ്റുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ കാഴ്ച്ചപ്പാടെന്നും പട്ടികജാതി-പട്ടിക വർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.

 

അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ 15 നും 23 ഇടയിൽ പ്രായമുള്ള 10-ാം ക്ലാസ്സ് വിജയിച്ചവർക്ക് സ്വയം തൊഴിൽ പരിശീലനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം നേടാനും തുടർന്ന് തൊഴിൽ സംരംഭകരാകാനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന സ്‌കിൽ ടു വെഞ്ച്വർ പദ്ധതിയും വിദ്യാലയത്തിലെ 3-ാം ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡും മന്ത്രി ഉദ്ഘാടനം ചെയ്തു.

എസ്എസ്എൽസി പൊതുപരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളിലെ 242 വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.

അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷമീർ,

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ സത്താർ, എസ്എസ്കെ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ വി അനിൽകുമാർ, ബിപിസി പി രാജൻ, പിടിഎ പ്രസിഡണ്ട് ഇ കെ ജോണി, സ്കൂൾ പ്രിൻസിപ്പാൾ എ രഘുനാഥ്‌, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *