മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണം: അഡ്വ.കെ.ശ്രീകാന്ത്
മാനന്തവാടി: സ്വകാര്യ ആശുപത്രികളെ പ്രോല്‍സാഹിപ്പിക്കുന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട്് ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാനന്തവാടി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മെഡിക്കല്‍ കോളേജിന് മുമ്പില്‍ വെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ നടത്തിയ ആമുഖ പ്രഭാഷണത്തില്‍ ജില്ലാ ആശുപത്രിയെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളേജ് ആക്കിയ സര്‍ക്കാരിന്റെ നടപടിയെ അദ്ദേഹം പരിഹസിച്ചു.
കേരളത്തിലങ്ങോളമുള്ള മെഡിക്കല്‍ കോളേജ്കളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജ്കളെസഹായിക്കാന് വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് ഇവിടെ നടക്കുന്നതെന്നും അതിന് വേണ്ടി ആവശ്യത്തിന് മരുന്നുകളോ ഉപകരണങ്ങളോ അനുവദിക്കാതെ മെഡിക്കല്‍ കോളേജ്കളെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അതിന് നേതൃത്വം നല്കുന്ന മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിസ്ഥാന ജനവിഭാഗങ്ങള്‍ കൂടുതലുള്ള വയനാട് ജില്ലയിലെ ജനങ്ങള വഞ്ചിക്കുകയാണ് ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളേജ് ആക്കിയത് വഴി സര്‍ക്കാര്‍ ചെയ്തതെന്നും കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന ഫണ്ട് ഉപയോഗിച്ച് കെട്ടിടം മാത്രം പണിയുകയും ആരോഗ്യം സംസ്ഥാന വിഷയമായിട്ടും അതിന് ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഹീനമായ പ്രവൃത്തിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദന് പള്ളിയറ, സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്, മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇ.പി ശിവദാസന്‍ മാസ്റ്റര്‍, കൂവണ വിജയന്, പുനത്തില്‍ രാജന്, കെ.ജയചന്ദ്രന്, സിന്ധു ഐരവീട്ടില്, സന്ധ്യ മോഹന്‍ദാസ് തുടങ്ങി ജില്ലാ മണ്ഡലം നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്കി.





Leave a Reply