May 5, 2026

ബാംബുവില്ലേജ് കൂട്ടായ്മ ക്ലീന്‍ഡ്രൈവ് നടത്തി

0
site-psd-377
By ന്യൂസ് വയനാട് ബ്യൂറോ

 

തൃക്കൈപ്പറ്റ:ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടമംഗലം
എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീന്‍ ഡ്രൈവ് നടത്തി.പ്ലാസ്റ്റിക് വിമുക്ത ബാംബൂ വില്ലേജെന്ന ലക്ഷ്യം വെച്ചാണീ
ഈ ക്ലീന്‍ ക്യാമ്പയിന്‍ നടത്തിയത്.പ്ലാസ്റ്റിക് നിര്‍മാര്‍ജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയ ക്ലീന്‍ ഡ്രൈവ് മേപ്പാടി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എന്‍ ഉദ്ഘാടനം ചെയ്തു.

മാണ്ടാട് മുതല്‍ നെല്ലിമാളം വരെയുള്ള പ്രദേശങ്ങളാണ് തൊണ്ണൂറ് എന്‍.എസ്.എസ് വോളന്റിയര്‍മാരും ബാംബു വില്ലേജ് തൃക്കൈപ്പറ്റ പ്രവര്‍ത്തകരും ഉദ്യമത്തില്‍ പങ്കാളികളായി,വൃത്തിയുടെ നല്ല പാഠം എന്ന സന്ദേശവുമായി ക്ലീന്‍ ഡ്രൈവ് നടത്തിയത്.എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ സഫ്വാന്‍ എ, ഷിഫാനത്ത്, ഷംന, സുമയ്യ, ബാംബു വില്ലേജ് കൂട്ടായ്മയിലെ അഡ്വ. പ്രണവ് സി ഹരി, ശിവരാജ് ടി, സദാനന്ദന്‍, ദീപ കെ പി, സൃഷ്ടി വര്‍മ, ഡാനിയല്‍, സ്മിത, ചന്ദ്രിക മനോഹരന്‍, ഷിബി, ബാബുരാജ് എം എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *