ഊരുത്സവം നടത്തി
ചെന്നലോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഗോത്ര തനിമയും സംസ്‌കാരവും പ്രതിഫലിക്കുന്ന രീതിയില്‍ തരിയോട് പഞ്ചായത്തിലെ ഉന്നതികളില്‍ ഊരുല്‍സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഊരുല്‍സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രന്‍ മടത്തുവയല്‍ അധ്യക്ഷനായി.ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി വിനീഷ പദ്ധതി വിശദീകരണം നടത്തി. പരിപാടിയുടെ ഭാഗമായി തനത് കലാപരിപാടികളുടെ അവതരണം, പഠന ക്ലാസുകള്‍, ഉന്നതികളിലെ വികസന വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ച എന്നിവയും നടന്നു.
സോഷ്യല്‍ വര്‍ക്കര്‍ വിജയലക്ഷ്മി, സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റര്‍ യുഎ ധന്യ, ഊരുമൂപ്പന്‍ രാമന്‍ മടത്തുവയല്‍, ്രൈടബല്‍ പ്രമോട്ടര്‍ ഓ കെ ധനിഷ, പുഷ്പ മടത്തുവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രൈബല്‍ പ്രൊമോട്ടര്‍ എം വി വിശ്വന്ത് സ്വാഗതവും ഉണ്ണി മടത്തുവയല്‍ നന്ദിയും പറഞ്ഞു.





Leave a Reply